Sr Elsina DM

മേരിമക്കൾ സന്യാസിനി സഭാംഗവും (Congregation of the Daughters of Mary) ബത്തേരിയിൽ മേരിമാത പ്രോവിൻസ് അംഗവുമായിരുന്നു  സി. എൽസീന ഡി.എം. (65) Sr Elsina DM
 
സിസ്റ്റർ എൽസിന എരുമമുണ്ട, കൈപ്പിനി,  പാതാർ, എന്നീ പ്രദേശങ്ങളിലുള്ള വിശ്വാസ സമൂഹത്തിനും പൊതുസമൂഹത്തിനും ഒരു പോലെ വേണ്ടപ്പെട്ട വ്യക്തിത്വമായിരുന്നു. 

 അനേക വർഷങ്ങൾ നിർമ്മല ഹൈസ്കൂളിലെ അധ്യാപിക എന്ന നിലയിൽ വളരെ ആഴമാർന്ന ഒരു ബന്ധം താൻ പഠിപ്പിച്ച കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും പൊതു സമൂഹവുമായും കാത്തുസൂക്ഷിച്ചിരുന്നു

 എരുമമുണ്ട ക്കാരുടെ കണ്ണിലുണ്ണിയാണ് ഏറ്റവും പ്രിയപ്പെട്ട സിസ്റ്റർ എൽ സീന
 പാവപ്പെട്ട കുട്ടികളോട് പ്രത്യേക പരിഗണന കാണിച്ചിരുന്നു പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയും പഠനമികവിന് ആയി ത്യാഗപൂർണ്ണമായ സേവനം മറ്റ് അധ്യാപകരെ കാൾ ഒരു സിസ്റ്റർ എന്ന നിലയിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 
 വളരെ അവികസിതം ആയിരുന്ന എരുമമുണ്ടയിൽ വിദ്യാഭ്യാസ ശുശ്രൂഷയിലൂടെയും ഭവന  സന്ദർശനത്തിലൂടെയും മിഷൻ പ്രവർത്തനങ്ങളിലൂടെയും സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളിലൂടെയും സഭയുടെയും സമൂഹത്തിന്റെയും ഉയർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച മഹത് വ്യക്തിത്വമായിരുന്നു സിസ്റ്റർ എൽസീന

 എരുമമുണ്ട കൈപ്പിനി പാതാർ ദേവാലയങ്ങൾക്ക് ഒരിക്കലും സിസ്റ്റർഎൽ  സീനായെ  മറക്കാൻ കഴിയില്ല കാൽനടയായി സഞ്ചരിച്ച് ഈ മൂന്ന് പള്ളികളിലും വേദോപദേശം പഠിപ്പിച്ചു,, പ്രാർത്ഥനാ കൂട്ടായ്മകൾ, മാതൃ സമാജ പ്രവർത്തനങ്ങൾ നടത്തിയും ഭവന സന്ദർശനത്തിലൂടെ അനേകം കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും സഭയോട് ചേർത്തു നിർത്തുകയും, മദ്യപാനം പുകവലി തുടങ്ങിയ ദുശീലങ്ങൾക്ക് അടിമ പെട്ടവരെ മോചിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും കൈപ്പിനി ദേവാലയം ആരംഭിക്കുന്നതിന് ഫാദർ തോമസ് തുമ്പെച്ചിറയിലിനോട് ചേർന്നു പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതും പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്
 സഭയുടെ ആദ്യകാല മിഷനറി എന്ന നിലയിൽ വളരെ സ്തുത്യർഹമായ സേവനമാണ് സിസ്റ്റർ കാഴ്ചവച്ചിട്ടുള്ളത്.

ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിച്ച  മാസ്മരികമായ ആ പുഞ്ചിരി നിത്യതയിൽ തുടരട്ടെ

 മലങ്കര മക്കളുടെ ഹൃദയംഗമായ ആദരാഞ്ജലികൾ ഡോട്ടേഴ്സ് ഓഫ് മേരി കുടുംബത്തിന് അർപ്പിക്കുന്നു.
❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.  www.malankaravoice.in
     ▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓

Comments