Mar Theophilos Thomas

ഈ ഓർത്തോ ടീംസ് ഈ ലോകത്തൊന്നുമല്ലേ ജീവിയ്ക്കുന്നത്??? ഹോ കഷ്ടം!!!

"സഭ കൈവിട്ട മെത്രാച്ചന്മാർ" എന്നും പറഞ്ഞുകൊണ്ട് ഒരന്വേഷണ പരമ്പര തുടങ്ങിയിരിയ്ക്കുന്നു... ജീവിച്ചിരിയ്ക്കുന്ന ഒരു മെത്രാച്ചനെ പറഞ്ഞുംകൊണ്ടാണ് തുടക്കം. ജീവനോടെയുള്ള ബർണ്ണാബാസ് തിരുമേനി തന്നെ അതിനു മറുപടി കൊടുക്കട്ടെ! (?)

ഒന്നാം മാർത്തോമ്മായുടെ കാലം മുതൽ, അതായത് 17ാം നുറ്റാണ്ട് മുതൽക്കേ മലങ്കര യാക്കോബായ സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ സാർവ്വത്രിക കൂട്ടായ്മയുമായുള്ള പുനരൈക്യശ്രമങ്ങൾ ഫലവത്താകുന്നത് പുനരൈക്യ പ്രസ്ഥാനത്തിലൂടെയുള്ള മോർ ഈവാനിയോസിന്റെ പരിശ്രമങ്ങളിലൂടെയാണ്. അത് മലങ്കര സുറിയാനി കത്തോലിക്കാ സഭയാണ്.  സത്യസഭയിലേയ്ക്ക് വിശ്വാസികളും, വൈദീകരും, മെത്രാന്മാരും കടന്ന് വരുന്നതിനെ അജമോഷണമായി ചിത്രീകരിയ്ക്കുന്നതിന്റെ യുക്തിയെന്താണ്? അങ്ങിനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ കടന്ന് വന്നവരിൽ ഒരാളാണ് ആബൂൻ തോമസ് മോർ തേയോഫീലോസ് മെത്രാപ്പോലീത്താ (തോമസ് മൂത്തേടം റമ്പാൻ)

അജമോഷണം ഒരിക്കലും മോർ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ പുനരൈക്യ പ്രസ്ഥാനമോ, മലങ്കര സുറിയാനി കത്തോലിക്കാ സഭയോ നടത്തിയിട്ടില്ല. ഈ സഭയിലെയ്ക്ക്  ആളുകൾ വരുന്നുണ്ടെങ്കിൽ അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും."
യോഹന്നാന്‍ 10 : 16

പ്രഖ്യാപിതമായി സാർവ്വത്രിക കൂട്ടായ്മയിലേയ്ക്ക് പുനരൈക്യപ്പെടാൻ കഴിയാതെ പോയ ആബൂൻ തോമസ് മോർ തേയോഫീലോസ് മെത്രാപ്പോലീത്താ പട്ടം അരമനയിൽ സന്തോഷപൂർവ്വം, സംതൃപ്തനായി ഇഹലോകം വെടിഞ്ഞ ഒരു മെത്രാനാണ്.
ചതിയ്ക്കപ്പെട്ട് പരുമലയിലേയ്ക്ക് തിരിച്ച് പോയി വ്യസനപൂർവ്വം കാലം തീർത്ത കണ്ടനാട് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് സംഭവിച്ചത് മുത്തേടം പിതാവിനുണ്ടായില്ലല്ലൊ... 
1958ന് മുൻപ് മെത്രാൻകക്ഷി ആയിരുന്ന ഫാ. തോമസ് മുത്തേടം ബാവാ - മെത്രാൻകക്ഷി യോജിപ്പിന് ശേഷമുള്ള 1974 ലെ സഭാ പിളർപ്പിന്റെ പശ്ചാത്തലത്തിൽ യാക്കോബായ (ബാവാക്കക്ഷി) സഭാംഗമായി മാറിയത് പ്രത്യേക പദവികളോ സ്ഥാനമാനങ്ങളോ പ്രതീക്ഷിച്ച് കൊണ്ടായിരുന്നില്ല. ബാഹ്യകേരള മിഷനിലെ മുത്തേടത്തച്ചന്റെ സ്തുത്യർഹമായ സേവനമായിരുന്നു 1979 എപ്രിൽ 19ാം തീയതി അദ്ദേഹത്തെ മെത്രാനായി വാഴിക്കുന്നതിനിടയാക്കിയത്.  മുത്തേടത്ത് പിതാവ് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാൻ അദ്ദേഹം സ്വയം തീരുമാനമെടുത്തതാകാം, പരിശുദ്ധാത്മാവ് അല്ലാതെ മാറ്റാരും അതിനായി പ്രേരിപ്പിക്കാൻ സാധ്യതയില്ലല്ലൊ.

തിരുവല്ലയിലെ MGM സ്കൂൾ വിറ്റ് കിട്ടിയ കാശ് കുടുംബാംഗങ്ങൾക്ക് വീതിച്ചു കൊടുത്തുവെന്ന് പറയുന്നവർ ഒരല്പം കൂടുതൽ കളവ് പറയുന്നു എന്ന് പ്രസ്തുത അന്വേഷണ പരമ്പരയിലെ ഈ വാക്കുകളാണ്. ”ഉള്ളതെല്ലാം വിറ്റുപെറുക്കിയ അദ്ദേഹം മലങ്കര കത്തോലിക്ക സഭയുടെ ചിറകിലേക്ക് ചേക്കേറുവാൻ തീരുമാനിക്കുന്നു.” ടീം ഖോലോ ദ് മലങ്കര ചൂണ്ടിക്കാണിയ്ക്കുന്ന ഈ ഭാഗം "സഭ കൈവിട്ട മെത്രാച്ചന്മാർ" എന്ന അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം വായിച്ചവർക്ക് മനസ്സിലായി എന്ന് കരുതുന്നു.

അല്ലെങ്കിൽ തന്നെയും ശൂന്യനായി കത്തോലിക്കാ സഭയിലേയ്ക്ക് പ്രവേശിച്ച മോർ ഈവാനിയോസും പിൻഗാമികളും മുന്നിലുള്ളപ്പോൾ സാമ്പദ്യവുമായിട്ട് മുത്തേടത്ത് തിരുമേനി പട്ടം അരമനയിൽ വരണം??? അത് കൊണ്ടാകും തന്റെ സമ്പാദ്യമെല്ലാം കുടുംബക്കാർക്കും ആശ്രിതർക്കും കൊടുത്തത്. (പ്രസ്തുത വിഷയം ഓർത്തോ ടീംസ് സമർത്ഥിയ്ക്കുന്നുമുണ്ട്).

വിദേശത്ത് നിന്നും കൊണ്ട് വന്ന പാൽപ്പൊടിയും മറ്റു ഭക്ഷ്യവസ്തുക്കളും കൈപ്പറ്റിയവർ എല്ലാവരെയും മലങ്കര സഭ നിർബന്ധിതരായി മലങ്കരയിൽ ചേർത്തുവെന്ന് കരുതുന്നുണ്ടോ മെത്രാങ്കഷിക്കാരേ??? അങ്ങനെയായിരുന്നെങ്കിൽ ഇപ്പോഴുള്ള അംഗസംഖ്യയൊന്നും നിങ്ങളുടെ സഭയിൽ ഉണ്ടാകുമായിരുന്നില്ലല്ലൊ... അപ്പനപ്പച്ചന്മാരോടും അമ്മഅമ്മച്ചിമാരോടും ഒന്ന് ചോദിച്ചു നോക്കൂ അന്ന് കഴിച്ച പാൽപ്പൊടിയുടേയും, ബിസ്കറ്റിന്റെയും, ഗോതമ്പിന്റെയുമൊക്കെ സ്വാദ് ഇപ്പോഴും അവരുടെ നാവിൻതുമ്പത്ത് അനുഭവപ്പെടുന്നുണ്ടാകും. കൂടുതൽ പറയാൻ ടീം ഖോലോ ദ് മലങ്കരയെ പ്രേരിപ്പിയ്ക്കരുതേ ഓർത്തോ...

അവരുടെ അന്വേഷണ പരമ്പരയിൽ സത്യസന്ധമായി പറഞ്ഞിരിയ്ക്കുന്ന ഒരു പാരഗ്രാഫ് ഇതാണ്.
”മാർപ്പാപ്പയുടെ അംഗീകാര കൽപ്പന ലഭിക്കുന്നത് വഴി മാത്രമേ അവർക്ക് ആ സഭയുടെ ഭാഗമാകാൻ സാധിക്കുകയുള്ളൂ.  എന്നാൽ   മൂത്തേടം മെത്രാച്ചന് അംഗീകാര കൽപ്പന ലഭിക്കുന്നതിനു മുൻപ് നമ്മുടെ കഥാ നായകൻ കാലംചെയ്തു."

കാലം ചെയ്ത മൂത്തേടത്ത് പിതാവിനെ (ആബൂൻ തോമസ് മോർ തേയോഫീലോസ് മെത്രാപ്പോലീത്താ) യഥാവിധി പ്രകാരം കബറടക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയ ദൈവദാസൻ മോർ ഈവാനിയോസ് വലിയ മെത്രാപ്പോലീത്തായുടെ  പിൻഗാമി ആബൂൻ ബനഡിക്ട് മോർ ഗ്രിഗോറിയോസ് പിതാവിനു കുറച്ച് സ്ഥലം കബറിടത്തിനായി കൊടുക്കാൻ സാധിക്കുമായിരുന്നില്ല എന്ന് കരുതുന്നുണ്ടോ???
മൃതദേഹം വാങ്ങാൻ ആളെ തേടി ഗ്രിഗോറിയോസ് പിതാവിനു അലയേണ്ട കാര്യമൊന്നുമില്ലായിരുന്നു. IAS ഉദ്യോഗസ്ഥനായിരുന്ന ശ്രീ. ബാബു പോളിന്റെ നേതൃത്വത്തിൽ അൽമായരും വൈദീകരും മൃതദേഹം ആവശ്യപ്പെട്ടത് ന്യായമായതെന്ന് മനസ്സിലാക്കി കൊടുത്തയച്ചതിൽ എന്താണ് തെറ്റ്??? സ്ഥലത്തിന്റെ അഭാവമോ മറ്റ് അസൗകര്യമോ മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് ഈ വിഷയത്തിലില്ലല്ലോ. ഈയിടെ സെമിത്തേരിയ്ക്കായി മാർത്തോമ്മാ സഭയ്ക്കും, അതിനു മുൻപ് ഓർത്തോഡോക്സ് പള്ളിയ്ക്കും വേണ്ടി അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കാതൊലിക്കാബാവ സൗജന്യമായി കൊടുത്ത സ്ഥലം അന്നുമുണ്ടായിരുന്നല്ലൊ. 

മുത്തേടം പിതാവിന്റെ പുനരൈക്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്ന സമയത്ത് പിതാവ് മരണമടഞ്ഞതിനെ തെറ്റായി വ്യാഖ്യാനിയ്ക്കേണ്ട കാര്യമില്ല. മെത്രാൻ പദവിയിലുള്ള ആളെ കത്തോലിക്കാ സഭയിലേയ്ക്ക് സ്വീകരിക്കാൻ റോമിന്റെ അനുവാദം ആവശ്യമാണ്. പ്രത്യേകിച്ച് അന്ന് സ്വയംശീർഷക സഭയുടെ പദവി നമുക്ക് (മലങ്കര സുറിയാനി കത്തോലിക്കാ സഭ) ഇല്ലായിരുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മേലധ്യക്ഷന്മാരോ, വൈദീകരോ, സന്ന്യസ്തരോ, അൽമായരോ പുനരൈക്യപ്പെടുന്നവരെ ചതിച്ചിട്ടുമില്ല, ചതിയ്ക്കേണ്ട കാര്യവുമില്ല.

ഓർത്തോക്കാരോട് ടീം ഖോലോ ദ് മലങ്കരയ്ക്ക് പറയാനുള്ളത്  റെയിൽവേ ട്രാക്കിൽ അനാഥമായി കിടക്കേണ്ടി വന്ന മെത്രാന്റെ ഭൗതികശരീരത്തെയും ദേവലോകത്ത് നിയുക്തനെപ്പേടിച്ച് ഭീതിയോടെ മരിച്ചു കട്ടിലൊഴിയേണ്ടി വരുകയും ചെയ്ത ദ്വിതീയനെയും കുമ്പസാരത്തിനു പോയ വീട്ടമ്മമാരെ പിഴപ്പിച്ചതിനെയും കുറിച്ച് അന്വേഷണ പരമ്പരകൾ ഉണ്ടാക്കൂ... അതാകുമ്പോൾ സഭയിലെയും സമൂഹത്തിന്റെയും തെറ്റിദ്ധാരണകൾ മാറുമല്ലോ. കാര്യങ്ങളുടെ സത്യാവസ്ഥ പുറംലോകത്തെ അറിയിക്കാനുള്ള ഇമ്മാതിരി എത്രയോ കാര്യങ്ങൾ പുകഞ്ഞ് നീറുന്നുണ്ട് നിങ്ങളുടെ സഭയിൽ ഓർത്തോക്കാരേ...

തന്റെ മൃതദേഹം ആരെങ്കിലും ഏറ്റെടുക്കുവാൻ കാത്തു  പട്ടം  അരമനയിൽ കാത്തിരിയ്ക്കേണ്ട അവസ്ഥയൊന്നും മൂത്തേടത്ത് പിതാവിനുണ്ടായിട്ടില്ല (ആബൂൻ തോമസ് മോർ തേയോഫീലോസ് മെത്രാപ്പോലീത്താ) കബറടക്കാൻ തയ്യാറാക്കിവച്ച മൃതദേഹം (കുളിപ്പിച്ച് അംശവസ്ത്രങ്ങൾ ധരിപ്പിച്ച് കസേരയിൽ ഇരുത്തി) യാക്കോബായ സഭയിലെ അൽമായ പ്രമുഖരും വൈദീകരും കൊണ്ട് പോയി മുളന്തുരുത്തിയിലെ സെമിനാരി ചാപ്പലിൽ കബറടക്കി. (January 12th, 1992)

യാക്കോബായ- റീത്ത് ചതികളിൽ ജീവിതം ഹോമിച്ച ഒരു മെത്രാപ്പോലീത്താ. എന്ന രണ്ടാമത്തെ കുപ്രചരണം "റീത്ത്" എന്ന് പറഞ്ഞുകൊണ്ട് മലങ്കര സുറിയാനി കത്തോലിക്കാ സഭയെ സംബോധന ചെയ്തും കൊണ്ടാണ്.

"പുഷ്പചക്രം" എന്ന അർത്ഥത്തിലെ "റീത്ത്" അല്ല, ക്രൈസ്തവർ "റീത്ത്" എന്നതിലൂടെ അർത്ഥമാക്കുന്നത്  എന്ന വാസ്തവം മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ, താങ്കളും റീത്തുകാർ ആണെന്ന നഗ്നസത്യം തിരിച്ചറിയാൻ. റീത്തൂസ് (ritus)) എന്ന ലത്തീൻ പദത്തിൽ നിന്നാണ്  രീതി, ക്രമം, ബാഹ്യമായ ആചാരവിധികൾ, എന്നിങ്ങനെയുള്ള അർത്ഥങ്ങൾ വരുന്ന "റീത്ത്" ന്റെ  ഉത്ഭവം. ഒരു ക്രൈസ്തവ സമൂഹത്തിന്റെ പ്രത്യേകമായ ആരാധനാരീതി, ഭക്ത്യാഭ്യാസങ്ങൾ, ആദ്ധ്യാത്മിക വീക്ഷണം, സഭാ ഭരണസമ്പ്രദായങ്ങൾ, കർമാനുമാനുഷ്ഠാന വിധികൾ മുതലായവയെല്ലാം ചേർന്നുള്ള ഒറ്റ സമൂഹമായി കണക്കാക്കുന്നതാണിത്. രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ പ്രമാണ രേഖകളിൽ പൗരസ്ത്യ കത്തോലിക്കാ സഭകളെ സംബന്ധിയ്ക്കുന്ന ഡിക്രിയുടെ രണ്ടാം ഖണ്ഡികയിൽ റോമൻ കത്തോലിക്കാ സഭയുടെ പ്രാദേശിക സഭകളെ റീത്തുകളെന്നു വിളിയ്ക്കുന്നുണ്ട്.

അന്ത്യോഖ്യൻ രീതിയിലുള്ള ആരാധനാക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ദൈവശാസ്ത്രം എന്നീ ഘടകങ്ങളെ അംഗീകരിക്കുന്ന മലങ്കര സഭയുടെ കാതോലിക സഭയിലെയ്ക്കുള്ള പുന:പ്രവേശനത്തോടെ പുതിയ ഒരു റീത്തായി ആഗോളസഭയിൽ അംഗീകരിയ്ക്കപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭ മാത്രമല്ല, കേരളത്തിലെ ലത്തിൻ, സിറോ മലബാർ സഭകളും "റീത്തുകളാണ്. ഇന്ത്യൻ ഓർത്തോ റീത്ത് അല്ലേ??? നിങ്ങൾ പറയൂ... 

NB: മുത്തേടത്ത് പിതാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന വിധം കൂട്ടിച്ചേർക്കപ്പെടും. കമന്റ്ബോക്സിലെ വസ്തുതാപരമായതും ആശയസംബന്ധമായതുമായ ഏത് വിമർശനത്തിനും മറുപടി ലഭിക്കും. അല്ലാതെ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് തെറി പറഞ്ഞു പോകാൻ ആണെങ്കിൽ അത് വേണ്ട, കമന്റ് ഡിലീറ്റ് ആക്കിയിരിയ്ക്കും.

Muthedom Pithav - 
Fr. Thomas Moothedam

മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.  

Mor Theophilos Thomas of Blessed memory was the metropolitan of the Outside Kerala diocese of the Jacobite Syrian Orthodox church from 1979 to 1992.

Comments