മോറാൻ മോർ ഓസ്‌താത്തിയോസ് ബാവായെ കുറിച്ച് അറിയാമോ?

നവാഭിക്ഷിക്ത മെത്രാനായ ആബൂൻ കുര്യാക്കോസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ പേരിനു കാരണക്കാരൻ ആരാണെന്ന് നോക്കാം. 
സത്യ വിശ്വാസ പോരാളി അന്തിയോക്യയുടെ മോറാൻ ഒസ്താത്തിയോസ് പാത്രിയർക്കീസ് ബാവ (AD 337): സുറിയാനി സഭയക്ക് മാത്രമല്ല പൗരസത്യ സഭകളെ അതിന്റെ സത്യവിശ്വാസത്തിലും സ്വത്തത്തിലും 𝓚𝓱𝓸𝓵𝓸 𝓓 𝓜𝓪𝓵𝓪𝓷𝓴𝓪𝓻𝓪 നിലനിർത്തുവാൻ പോരാട്ടം നടത്തിയ പുണ്യ പിതാവും നിഖ്യ സുന്നഹദോസിന്റെ അധ്യക്ഷത വഹിച്ച പിതാവുമായിരുന്നു മോറാൻ ഒസ്താത്തിയോസ് ബാവ.

ഈ പുണ്യ പിതാവ് പംഫില്യയിലെ സൈദിൽ ജനിച്ചു ആലപ്പോ ഭദ്രാസനത്തിനു വേണ്ടി ഈ പിതാവിനെ വാഴിച്ചു. AD 324 ൽ പരിശുദ്ധ പിതാവ് അന്തിയൊക്യ പാത്രിയാർക്കീസ് ആയി വാഴിക്കപ്പെട്ടു. ഈ പിതാവിന്റെ കാലത്താണ് അരിയോസിന്റെ വേദവിപരീത ആശയത്തിനു തുടക്കമാവുന്നത്. അരിയോസ് അലക്സാണ്ട്രയിലെ ഒരു വൈദികൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "പുത്രൻ ഒരു സൃഷ്ടിയാണെന്നും സത്തയിൽ (essence )പിതാവിനോട് തുല്യമില്ലാത്തവനും ആണെന്നുമാണ്.  ഈ വേദവിപരീതത്തെ കുറിച്ച് ചർച്ച ചെയ്യുവാൻ കുസ്തന്തിനോസ് രാജാവ് AD 325 ൽ ബിഥിന്യയിലെ നിഖ്യ (isnik turkey )യിൽ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടി. അതിൽ മോറാന്മോർ ഒസ്താത്തിയോസ് പാത്രിയാർക്കീസ് ബാവ അധ്യക്ഷത വഹിക്കുകയും ആമുഖ പ്രസംഗം നടത്തുകയുമുണ്ടായി. 318 പിതാക്കന്മാർ പങ്കെടുത്ത ഈ യോഗത്തിൽ അരിയോസിന്റെ വേദവിപരീതത്തെ ശപിച്ചു തള്ളുകയും പിതാവിനോട് സമത്വമുള്ളവനാണ് പുത്രൻ എന്നും പുത്രൻ സൃഷ്ടിയല്ലെന്നും പ്രഖ്യാപിച്ചു. 𝓚𝓱𝓸𝓵𝓸 𝓓 𝓜𝓪𝓵𝓪𝓷𝓴𝓪𝓻𝓪
ഈ സുന്നഹദോസിൽ ആണ് വിശ്വാസപ്രമാണം ക്രോഡികരിച്ചത്. നിഖ്യ സുന്നഹദോസിനു ശേഷം മോറാൻ ഒസ്താത്തിയോസ് ബാവ അരിയോസിനു എതിരെ നടപടി സ്വീകരിക്കുകയും സഭയിൽ സത്യ വിശ്വാസം നിലനിർത്തുകയും ചെയ്തു.

പരിശുദ്ധ പണ്ഡിതനും വാഗ്മിയും നല്ലൊരു എഴുത്തുകാരനുമാണ് ബാവ. അനേക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് അതിൽ 2 തക്സ, സങ്കീർത്തനങ്ങൾ, ശലോമോന്റെ മഹാ ജ്ഞാനം എന്നിവയെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ അരിയോസിന്റെ പഠിപ്പിക്കലുൾക്ക് എതിരെയുള്ള 8 പുസ്തകങ്ങൾ എന്നിവയെ നിലവിലുള്ളു. മോർ ഒസ്താത്തിയോസ് ബാവായെ ട്രാജനോ പോലീസിലേക്ക് നാട് കടത്തുകയും അദ്ദേഹം AD 360 ൽ അവിടെ വെച്ച് കാലംചെയ്യുകയുമുണ്ടായി. 𝓚𝓱𝓸𝓵𝓸 𝓓 𝓜𝓪𝓵𝓪𝓷𝓴𝓪𝓻𝓪

ബാവായുടെ അസാന്നിധ്യത്തിൽ അരിയോസ് പക്ഷക്കാർ ബദൽ പാത്രിയാർക്കീസിനെ വാഴിച്ചെങ്കിലും വിശ്വാസ സമൂഹം സ്വീകരിച്ചില്ല പിന്നീട് AD 360 ൽ മോറാൻ മിലിത്തിയോസ് ബാവായുടെ വരവോടെ അരിയോസ് പക്ഷക്കാർ ക്ഷയിച്ചു പോയി. 5 നൂറ്റാണ്ടിൽ മോർ ഒസ്താത്തിയോസ് ബാവായുടെ തിരുശേഷിപ്പ് അന്തിയോക്യയിലേക്ക് തിരികെ കൊണ്ട് വന്നു ആദരവോടെ സംസ്കരിച്ചു. പരിശുദ്ധ ബാവായുടെ ഓർമ്മ ജൂലൈ 16 നു കത്തോലിക്ക സഭയിൽ ആചരിക്കുന്നു .

Comments