യാമപ്രാർത്ഥനകളുടെ തുടർച്ചയായിട്ടാണ് മലങ്കര സഭയിൽ വിശുദ്ധ കുർബ്ബാന ക്രമീകരിച്ചിട്ടുള്ളത്. അല്ലാതെ, ഭക്താഭ്യാസങ്ങളുടെ തുടർച്ചയല്ല.

പള്ളിപ്പെരുന്നാളും  അക്രമങ്ങളും 

മലങ്കര പള്ളിപ്പെരുന്നാൾ നോട്ടീസുകളിലെ മലങ്കര ക്രമത്തിലല്ലാത്ത അക്രമങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മുൻകൂറായിട്ട് ഒരു നഗ്നസത്യം കൂടി പറയട്ടെ; ഞങ്ങൾ നൊവേന, ജപമാല ഇത്യാദി ഭക്താഭ്യാസങ്ങൾക്ക് എതിരല്ല.
ശുശ്രൂഷകളിൽ അക്രമണം ഉണ്ടാകാതിരിയ്ക്കാനാണ് പൂർവ്വപിതാക്കന്മാർ ശുശ്രൂഷ ക്രമം ഉണ്ടാക്കിയിരിയ്ക്കുന്നത്. കാലാനുസൃതമായ പരിഷ്കാരങ്ങൾ ഈ ക്രമങ്ങളിൽ പരിശുദ്ധ സുന്നഹദോസ് (സിനഡ്) ഒത്തുകൂടി വരുത്തുന്നുണ്ട്. അതൊന്നും തങ്ങളുടെ ഇടവക പെരുന്നാളുകൾക്ക് സ്ഥാനമില്ല എന്ന രീതിയിലുള്ള ക്രമീകരണങ്ങൾ ഉൾക്കൊള്ളുന്ന നോട്ടീസുകൾ ആരാധനക്രമത്തിൽ അക്രമണം  വരുത്തുന്നു എന്ന് പറയാതെ വയ്യ. 

♨️ യാമപ്രാർത്ഥനകളുടെ തുടർച്ചയായിട്ടാണ് മലങ്കര സഭയിൽ വിശുദ്ധ കുർബ്ബാന ക്രമീകരിച്ചിട്ടുള്ളത്. അല്ലാതെ, ഭക്താഭ്യാസങ്ങളുടെ തുടർച്ചയല്ല. ഭക്താഭ്യാസങ്ങൾ എന്ന് പറഞ്ഞാൽ നോവേനകൾ, ജപമാല, കരുണക്കൊന്ത ഇതെല്ലാമാണ് എന്നുള്ളത് വ്യക്തമായി ഓർമ്മിപ്പിയ്ക്കുവാൻ ടീം ഖോലോ ദ് മലങ്കര ആഗ്രഹിയ്ക്കുന്നു. ♨️

കത്തോലിക്കർ എന്ന് കാണിക്കണമെങ്കിൽ  നൊവേനകളും ജപമാലയും പിന്നെയിപ്പോൾ കരുണക്കൊന്തയും മലങ്കര സുറിയാനി കത്തോലിക്കർക്ക് നിർബന്ധമാണെന്ന രീതിയിൽ വ്യാഖ്യാനിച്ച് യാമനമസ്കാരത്തെ ഒഴിവാക്കുന്നതോ, മനഃപൂർവ്വം നോട്ടീസ് ഉൾക്കൊള്ളിയ്ക്കാതെയുള്ളതോ ആയിട്ടുള്ള പെരുന്നാൾ ക്രമീകരണങ്ങൾ  ഒഴിവാക്കാൻ ഇനിയെങ്കിലും ശ്രമിയ്ക്കണം. 

സൗകര്യപൂർവം  ചിലപ്പോഴോക്കെ ചിലഭാഗങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ക്രമത്തെ വെട്ടിച്ചുരുക്കുകയോ വലിച്ചു നീട്ടുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നത് ഒഴിവാക്കിയില്ലെങ്കിൽ; ഈ മാറ്റങ്ങൾ അധികമാരും ശ്രദ്ധിക്കതെ, ശീലിച്ചു പോരുന്നതിന്റെ തഴക്കവും പഴക്കവും കൊണ്ട് അക്രമം ക്രമമായി തെറ്റിദ്ധരിയ്ക്കപ്പെടുന്നില്ലേ???
ഒരു തലമുറ ചെയ്യുന്ന തെറ്റുകൾ ശീലിക്കുക വഴി അടുത്ത തലമുറ അതാണ് ശരിയെന്ന് കരുതുകയും, അതു പിൻതുടരാനായി ശഠിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് ഈ തലമുറ കാരണക്കാർ ആകണമോയെന്ന് ചിന്തിയ്ക്കുക.

ചുവടെ കൊടുത്തിരിക്കുന്ന രണ്ട് വിഷയങ്ങളിൽ കൂടി ശ്രദ്ധയുണ്ടാകണമേയെന്ന് ടീം ഖോലോ ദ് മലങ്കര അഭ്യർത്ഥിക്കുന്നു.

1. സഭയുടെ ഔദ്യോഗിക പേര് പൂർണ്ണമായും പള്ളികളുടെ പേരിനൊപ്പം ചേർക്കപ്പെടുന്നില്ല
 "മലങ്കര സുറിയാനി കത്തോലിക്ക പള്ളി/ഇടവക" 

2. പെരുന്നാൾ, തിരുന്നാൾ എന്നതിൽ ഏതെങ്കിലും ഒരു വാക്ക് നോട്ടീസിൽ മതിയാകും. രണ്ടുംകൂടെ കൂട്ടിക്കലർത്തി പെരുന്നാളും തിരുന്നാളും വെവ്വേറെ ആണെന്നുള്ള മിഥ്യാധാരണ പുതുതലമുറയ്ക്ക് കൊടുക്കണോ?

മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.    www.malankaravoice.in

ചില പുതുമകളെ അനുകരിയ്ക്കാനുള്ള വ്യഗ്രതയയ്ക്കിടയിൽ വരും തലമുറയ്ക്ക് നഷ്ടമാകുന്ന പാരമ്പര്യ പൈതൃകത്തെ കുറിച്ച് കൂടി ഓർക്കുക.

"ഇന്നലെ ചെയ്തോരബദ്ധം - 
ലോക- ർക്കിന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമാകാം - മതിൽ
സമ്മതം മൂളായ്ക രാജൻ"  
                    ചണ്ഡാലഭിഷുകി - കുമാരനാശാൻ

Comments