സ്കൂളിൽ നിന്നും മഠത്തിലേക്ക് പോകുംവഴി സിസ്റ്റർ ഹൃദ്യയുടെ മുന്നിൽ മൂവർ സംഘം എത്തി. ആഹാ എന്താണ് വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നല്ലോ മുഖവുരയില്ലാതെ സിസ്റ്റർ കുട്ടികളോട് ചോദിച്ചു. ഞങ്ങളെന്നും സന്തോഷത്തിലാണല്ലൊ സിസ്റ്ററമ്മേ ആൻസി സിസ്റ്ററിനോട് ചേർന്ന് നിന്നു. "പുതിയ മെത്രാന്മാരെ വാഴിക്കാൻ പോകുകയാണല്ലൊ... സിസ്റ്റർ" ജയിസിന്റെ സംസാരത്തിൽ നിന്നും കുട്ടികൾ വിടുന്ന മട്ടില്ലെന്ന് സിസ്റ്ററിനു മനസ്സിലായി. വാ നമ്മുക്ക് അവിടെ ഇരിക്കാം. സ്കൂൾ മൈതാനിയിലെ പ്രത്യേക ഇരിപ്പിടത്തിലേക്ക് അവർ നടന്നു.
സിസ്റ്റർ - ആരൊക്കെയാണ് വാഴിക്കാൻ പോകുന്നത് നിങ്ങൾതന്നെ പറയൂ.
ആൻസി - വന്ദ്യ കുര്യാക്കോസ് തടത്തിലച്ചൻ യൂറോപ്പിലെ സീറോ മലങ്കര വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായും, വന്ദ്യ ജോൺ കുറ്റിയിലച്ചൻ തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ സഹായ മെത്രാനായിട്ടുമാണ് പ്രഖ്യാപനമുണ്ടായത്.
സിസ്റ്റർ - അത് മാത്രമാണോ?
ബ്ലസ്സി - അതെ.
സിസ്റ്റർ - അവർക്ക് ചുമതല കൊടുത്ത സ്ഥാനീയ രൂപതകളെ കുറിച്ച് അറിയില്ലേ???
ജയ്‌സ് - സ്ഥാനീയ രൂപതയോ?! അതെന്താണ് സിസ്റ്റർ.
സിസ്റ്റർ - ഓരോ മെത്രാനും ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളുടെ ഇടയനായിരിക്കണം എന്നതാണ് കത്തോലിക്കാ സഭയിലെ പാരമ്പര്യം. ഒരു പുതിയ വ്യക്തിയെ മെത്രാനായി വാഴിക്കുമ്പോൾ, അദ്ദേഹത്തെ ഒരു ഭദ്രാസനത്തിന്റെയൊ രൂപതയുടെയൊ ചുമതലക്കാരനായി നിയമിക്കുന്നില്ലെങ്കിൽ പോലും, ഈ പാരമ്പര്യം നിലനിർത്തുന്നതിനായി, നിലവിലില്ലാത്ത ഒരു പഴയ രൂപതയുടെ സ്ഥാനപ്പേര് നൽകുന്നു. ഈ പദവി സ്വീകരിക്കുന്ന മെത്രാനെ ടൈറ്റുലാർ മെത്രാൻ (Titular Bishop) എന്ന് വിളിക്കുന്നു.
ബ്ലസി - ആദ്യമായി കേൾക്കുന്നതാണ് സ്ഥാനീയ രൂപത എന്നുള്ളത്. കുറച്ചുകൂടി വിശദമായി പറയാമോ സിസ്റ്റർ...
സിസ്റ്റർ - സ്ഥാനീയ രൂപത (Titular See) എന്നാൽ, ഒരുപാട് കാലം മുൻപ് യുദ്ധം, അധിനിവേശം, പ്രകൃതി ദുരന്തം തുടങ്ങിയ പലകാരണങ്ങളാൽ ക്രിസ്ത്യൻ സമൂഹം ഇല്ലാതാവുകയോ ഭരണം നിലയ്ക്കുകയോ ചെയ്ത പൂർവ്വകാല ഭദ്രാസനങ്ങളുടെയും രൂപതകളുടെ പേരാണ്. ഏറെ താത്പര്യത്തോടെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികളെ നോക്കികൊണ്ട് സിസ്റ്റർ ഹൃദ്യ തുടർന്നു... മുൻപ് പറഞ്ഞ പൂർവ്വകാല ഭദ്രാസനങ്ങളുടെയൊ രൂപതകളുടെയൊ പേരുകൾ ഒരു സജീവമായ ഭദ്രാസനമോ രൂപതയോ ഭരിക്കാൻ ചുമതലയില്ലാത്ത സഹായ മെത്രാന്മാർക്കും വത്തിക്കാനിലെ ഉദ്യോഗസ്ഥർക്കും, അവർക്ക് കാനോനികമായി ഒരു "സ്ഥാനം" ഉണ്ടാകാൻ വേണ്ടി സ്ഥാനപ്പേരായി മാത്രം നൽകുന്നതാണ്. ഇപ്പോൾ നിലവിലില്ലാത്ത ഒരു പഴയ മെത്രാസന പീഠത്തിൻ്റെ (Diocese) പേര് ഒരു മെത്രാന് (Bishop) നൽകുന്ന സ്ഥാനപ്പേരാണ് ടൈറ്റുലാർ സീ.
ഹോ! ത്രില്ലിംഗ് ആണല്ലോ അല്ലേ? ജയിസ് എല്ലാവരെയും കൗതുകത്തോടെ നോക്കികൊണ്ട് പറഞ്ഞു, സിസ്റ്റർ തിരക്കില്ലെങ്കിൽ സ്ഥാനീയ രൂപതയുടെ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാമോ...
സിസ്റ്റർ - നമ്മുടെ പുതിയ മെത്രാച്ചന്മാരുടെ സ്ഥാനീയ രൂപതകളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പൊൾ പറഞ്ഞു തരാം.
ശരിയാണല്ലൊ. അതാകട്ടെ ആദ്യം ജയ്സ് സമ്മതിച്ചു.
സിസ്റ്റർ - യൂറോപ്പിലെ സീറോ മലങ്കര വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ വന്ദ്യ മോൺസിഞ്ഞോർ കുര്യാക്കോസ് തടത്തിലച്ചനു ലഭിച്ച സ്ഥാനീയ രൂപതയാണ് മാരിയംമെ (Mariamme).
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാനായി നിയമിതനായ വന്ദ്യ മോൺസിഞ്ഞോർ ജോൺ കുറ്റിയലച്ചനു ലഭിച്ച സ്ഥാനീയ രൂപതയോ? ആൻസി ഇടയ്ക്ക് കയറി ചോദിച്ചത് ഇഷ്ടപ്പെടാത്ത ബ്ലസി അവളുടെ മടിയിൽ തട്ടിയത് ശ്രദ്ധിച്ച സിസ്റ്റർ പുഞ്ചിരിയോടെ തുടർന്നു; കാനാത്ത (Canata).
ക്രൈസ്തവ സഭാ ചരിത്രത്തിൽ ഈ നഗരം സുപ്രധാനമാണ്. കാനാത്ത ഡെക്കാപോളിസ് (Decapolis) എന്നറിയപ്പെട്ടിരുന്ന പത്ത് പ്രധാന റോമൻ നഗരങ്ങളിൽ ഒന്നായിരുന്നു. കാനാത്ത ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രവുമായിരുന്നു. എ.ഡി. 451-ലെ കൽക്കദോനിയൻ (Council of Chalcedon) സൂനഹദോസ് ഉൾപ്പെടെയുള്ള ആദ്യകാല സഭാ സമ്മേളനങ്ങളിൽ കാനാത്തായിലെ മെത്രാൻ പങ്കെടുത്തതായി രേഖകളുണ്ട്.
ഇത്രയും പുരാതനമായ നഗരത്തിലെ മെത്രാസനം നഷ്ടപ്പെട്ടത് എങ്ങനെയാണ് സിസ്റ്റർ ജയ്‌സ് അറിയാതെ ചോദിച്ചുപോയി.
അത് പറയാൻ വരുകയായിരുന്നു കുഞ്ഞേ, സിസ്റ്റർ തുടർന്നു...
പുരാതന റോമൻ, ബൈസന്റൈൻ സാമ്രാജ്യങ്ങളുടെ സ്വാധീനത്തിലായിരുന്ന കിഴക്കൻ പ്രദേശങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളുടെ തകർച്ചയ്ക്ക് മുഖ്യ കാരണം എ.ഡി. ഏഴാം നൂറ്റാണ്ടിൽ അറബ് സൈന്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ഇസ്‌ലാമിക മുന്നേറ്റങ്ങളാണ്.
കാനാത്താ ഉൾപ്പെടുന്ന ലെവൻ്റ് (Levant) പ്രദേശം ബൈസന്റൈൻ ഭരണത്തിൽ നിന്ന് ഇസ്‌ലാമിക ഖിലാഫത്തിന്റെ (Caliphate) കീഴിലായി. ഭരണപരമായും രാഷ്ട്രീയപരമായും ക്രിസ്തുമതത്തിന് ഇവിടെയുണ്ടായിരുന്ന പിന്തുണ നഷ്ടപ്പെട്ടു. അങ്ങനെ, രാഷ്ട്രീയ അധിനിവേശം, സാമ്പത്തിക തകർച്ച, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ സംയോജിച്ച് കാനാത്താ എന്ന പുരാതന നഗരം ഉപേക്ഷിക്കപ്പെടുകയും അവിടുത്തെ ക്രിസ്ത്യൻ രൂപത സ്ഥാനീയ രൂപതയായി (Titular See) മാറുകയും ചെയ്തു.
എന്താണ് പറയേണ്ടതെന്ന് അറിയാതെ തന്റെ മുന്നിൽ നിൽക്കുന്ന കുട്ടികളെ കുറച്ചു നേരം സിസ്റ്റർ നോക്കി നിന്നു. എന്തുപറ്റീ കുഞ്ഞുങ്ങളേ,
എന്തോ വല്ലാത്ത ഒരു വിഷമം പോലെ തോന്നുന്നു സിസ്റ്റർ... ജസ്സിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇതുപോലെ നഷ്ടപ്പെട്ട മെത്രാസനം ആയിരിക്കും മാരിയംമെ (Mariamme) അല്ലേ സിസ്റ്റർ??? ജയിസ് ഇടയ്ക്കുകയറി.
സിസ്റ്റർ - ഇന്നത്തെ സിറിയയിലെ ഹോംസ് (Homs) പ്രവിശ്യയുടെ പരിധിയിലുള്ള ഒരു പ്രദേശമാണ് മാരിയംമെ. പ്രശസ്തമായ കുരിശുയുദ്ധ കോട്ടയായ ക്രാക് ഡെസ് ഷെവലിയേഴ്സ് (Krak des Chevaliers) നിലനിൽക്കുന്ന പ്രദേശത്തോട് ചേർന്നാണിതുള്ളത്.
ജസ്സി - മാരിയംമെ സ്ഥാനീയ രൂപത (Titular See of Mariamme) യും ഇസ്‌ലാമിക മുന്നേറ്റങ്ങളെ തുടർന്ന് പ്രവർത്തനം നിലച്ച ഭദ്രാസനം ആണൊ...
സിസ്റ്റർ - അതെ. എ.ഡി. ഏഴാം നൂറ്റാണ്ടിൽ നടന്ന ഇസ്‌ലാമിക മുന്നേറ്റങ്ങളാണ് മാരിയംമെ രൂപതയുടെ പ്രവർത്തനത്തെ പൂർണ്ണമായി തകർത്തത്.
ക്രിസ്തുമതത്തിലെ ആദ്യത്തെ സുപ്രധാന കൗൺസിലായ നിഖ്യാ സൂനഹദോസിൽ മാരിയംമെയിലെ ബിഷപ്പ് പങ്കെടുത്തതായി രേഖകളുണ്ട്. റോമാ സാമ്രാജ്യത്തിന്റെ പിൻഗാമിയായിരുന്ന ബൈസന്റൈൻ സാമ്രാജ്യത്തിൻ്റെ ഭരണത്തിൻ കീഴിൽ അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലുമെല്ലാം ഈ ഭദ്രാസനം സജീവമായിരുന്നു. സെബാസ്റ്റ്യൻ സഭയുടെ (Sebastea) മെത്രാപ്പോലീത്തയുടെ കീഴിലുള്ള ഒരു സഫ്രഗൻ ഭദ്രാസനം ആയിരുന്നു മാരിയംമെ സ്ഥാനീയ രൂപത.
ബ്ലസി - മറ്റ് പൗരസ്ത്യ ഭദ്രാസനങ്ങളെപ്പോലെ മാരിയംമെയും ചരിത്രത്തിൽ മറഞ്ഞുപോയി...
കുട്ടികളെ ഇത്രയും വിഷമ്മാവസ്ഥയിൽ സിസ്റ്റർ ആദ്യമായിട്ടാണ് കാണുന്നത്. സിസ്റ്റർ തുടർന്നു... 1923-ലാണ് ഈ ഭദ്രാസനത്തെ കത്തോലിക്കാ സഭ ഔദ്യോഗികമായി ഒരു സ്ഥാനീയ രൂപതയായി (Titular See) പുനഃസ്ഥാപിച്ച് പട്ടികയിൽ ചേർത്തത്.
ഇനി കൂടുതൽ വിവരങ്ങൾ സിസ്റ്റർ മറ്റൊരു ദിവസം പറഞ്ഞു തരാം.
ജയ്‌സ് - അപ്പോൾ ഇനിയുമുണ്ടൊ സ്ഥാനീയ രൂപതകളെ കുറിച്ചുള്ള വിവരങ്ങൾ
സിസ്റ്റർ - അതെലോ,,, അതുവരെയ്ക്കും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാർ വഹിച്ച സ്ഥാനീയ രൂപതകൾ ഏതോക്കെയാണെന്ന് കണ്ടുപിടിച്ചു പറയാമൊ?

"The Titular See assigned to the Reverend Monsignor Kuriakose Thadathil, who was appointed as the Apostolic Visitator for the Syro-Malankara faithful in Europe, is Mariamme."
"The Titular See assigned to the Reverend Monsignor John Kuttiyil, who was appointed as the Auxiliary Bishop of the Major Archdiocese of Thiruvananthapuram, is Canata."
New information
ReplyDelete