സഭകളുടെ തുല്യതയും സ്വയംഭരണാധികാരവും
കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകളെ ലത്തീൻ സഭയുടെ വെറും "ശാഖകൾ" എന്നോ, ലത്തീൻ ഭരണകൂടത്തിന് കീഴിലുള്ള "കീഴ്ജീവനക്കാർ" എന്നോ വിശേഷിപ്പിക്കുന്നത് സഭയുടെ ആഗോള സ്വഭാവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. സഭയുടെ ഔദ്യോഗിക പഠനമനുസരിച്ച്, റോമിലെ മാർപാപ്പയുടെ പരമാധികാരത്തിന് കീഴിൽ തുല്യ അന്തസ്സോടെ നിലകൊള്ളുന്ന 24 സ്വയംഭരണ സഭകളുടെ (Sui iuris Churches) ഒരു ആത്മീയ കൂട്ടായ്മയാണ് കത്തോലിക്കാ സഭ. പൗരസ്ത്യ സഭകൾ ലത്തീൻ സഭയുടെ ഒരു ഔദാര്യമല്ല, മറിച്ച് സഭയുടെ അവിഭാജ്യ ഘടകമാണ്.
To describe the Eastern Churches of the Catholic Church as mere "branches" of the Latin Church or as "subordinates" under Latin administration is a sign of ignorance regarding the Church's universal nature. According to the Church's official teaching, the Catholic Church is a spiritual communion of 24 autonomous Churches (Sui iuris Churches) standing with equal dignity under the supreme authority of the Roman Pontiff. The Eastern Churches are not a favor granted by the Latin Church, but an integral part of the Universal Church.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 'Orientalium Ecclesiarum' (OE 3) എന്ന പ്രബോധനം ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്. പൗരസ്ത്യ-പാശ്ചാത്യ സഭകൾക്ക് ആരാധനാക്രമത്തിലും ഭരണത്തിലും പൈതൃകത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം മാർപാപ്പയുടെ പരമാധികാരത്തിന് കീഴിലാണ്. ഈ സഭകളെല്ലാം തുല്യ അന്തസ്സുള്ളവയാണ് (Equal Dignity); ഇവയിൽ ഒന്നിന് മറ്റൊന്നിനേക്കാൾ മേൽക്കോയ്മയോ അധീശത്വമോ ഇല്ല (None of them is superior to the others).
The decree 'Orientalium Ecclesiarum' (OE 3) of the Second Vatican Council is very clear on this matter. Although these particular Churches of the East and West differ in liturgy, governance, and heritage, they are all entrusted to the pastoral government of the Roman Pontiff. They are consequently of equal dignity, and none of them is superior to the others in terms of rite or status.
അതുകൊണ്ട് തന്നെ, പൗരസ്ത്യ സഭകൾ ലത്തീൻ സഭയുടെ നിയമങ്ങളാലല്ല ഭരിക്കപ്പെടുന്നത്. ലത്തീൻ സഭയ്ക്ക് അവരുടെ കാനോൻ നിയമസംഹിത (CIC) ഉള്ളതുപോലെ, പൗരസ്ത്യ സഭകൾക്ക് അവരുടേതായ പൗരസ്ത്യ കാനോൻ നിയമസംഹിത (CCEO) ഉണ്ട്. 1990-ൽ ഇത് ക്രോഡീകരിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ പൗരസ്ത്യ സഭകൾക്ക് സ്വന്തമായ അപ്പസ്തോലിക പാരമ്പര്യങ്ങളും സിനഡൽ നിയമങ്ങളും ഉണ്ടായിരുന്നു. 1917-ലെ ആദ്യ ലത്തീൻ കാനോൻ നിയമം പോലും പൗരസ്ത്യ സഭകൾക്ക് ബാധകമല്ലെന്ന് അതിന്റെ ഒന്നാം വകുപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു.
Therefore, Eastern Churches are not governed by the laws of the Latin Church. Just as the Latin Church has its Code of Canon Law (CIC), the Eastern Churches have their own Code of Canons of the Eastern Churches (CCEO). Centuries before this was codified in 1990, Eastern Churches possessed their own apostolic traditions and synodal laws. Even the first Latin Code of 1917 explicitly stated in its first Canon that it did not apply to the Eastern Churches.
മാർപാപ്പ ലത്തീൻ സഭയുടെ പാത്രിയർക്കീസ് എന്ന നിലയിൽ ആ സഭയിൽ നടപ്പിലാക്കുന്ന രീതികളല്ല പൗരസ്ത്യ സഭകൾ പിന്തുടരേണ്ടത്. പൗരസ്ത്യ സഭകളുടെ തലവന്മാരായ പാത്രിയർക്കീസുമാർക്കും മേജർ ആർച്ചുബിഷപ്പുമാർക്കും (കാതോലിക്കാ ബാവ) തങ്ങളുടെ സഭയുടെ ആരാധനാക്രമവും നോമ്പ് രീതികളും തീരുമാനിക്കാനുള്ള സ്വയംഭരണാധികാരമുണ്ട്. അതുകൊണ്ട്, പൗരസ്ത്യർ തിങ്കളാഴ്ച നോമ്പ് തുടങ്ങുന്നത് ലത്തീൻ സഭയോടുള്ള എതിർപ്പല്ല, മറിച്ച് വത്തിക്കാൻ അവർക്ക് നൽകിയിട്ടുള്ള അവകാശത്തിന്റെയും തനിമയുടെയും വിനിയോഗമാണ്.
The practices implemented by the Pope as the Patriarch of the Latin Church are not necessarily what Eastern Churches must follow. The Patriarchs and Major Archbishops (Catholicos) of the Eastern Churches have the autonomy to determine their own liturgy and Lenten observances. Thus, Easterners starting Lent on Monday is not an act of opposition to the Latin Church, but the exercise of the identity and rights granted to them by the Vatican.
സഭയുടെ വൈവിധ്യം അതിന്റെ ശക്തിയാണ്. ലത്തീൻ സഭ ഒരു ശ്വാസകോശമാണെങ്കിൽ പൗരസ്ത്യ സഭകൾ മറ്റേ ശ്വാസകോശമാണ്. ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമാണെന്ന് വാദിക്കുന്നത് സഭയുടെ പൂർണ്ണതയെ നിഷേധിക്കുന്നതിന് തുല്യമാണ്. പൗരസ്ത്യ പാരമ്പര്യം മുറുകെ പിടിക്കുന്നത് മാർപാപ്പയുടെ ആഗ്രഹമാണ്; അത് സഭയുടെ ഐക്യത്തിന് മാറ്റ് കൂട്ടുകയേയുള്ളൂ.
The Church's diversity is its strength. If the Latin Church is one lung, the Eastern Churches are the other. To argue that one is superior to the other is to deny the fullness of the Church. Preserving the Eastern tradition is the will of the Pope; it only enhances the unity of the Universal Church.
Comments
Post a Comment