Will the Malankara Syriac Catholic get a priest at least after Pope Francis' visit to Bahrain?

𝗪𝗶𝗹𝗹 𝘁𝗵𝗲 𝗠𝗮𝗹𝗮𝗻𝗸𝗮𝗿𝗮 𝗦𝘆𝗿𝗶𝗮𝗰 𝗖𝗮𝘁𝗵𝗼𝗹𝗶𝗰 𝗴𝗲𝘁 𝗮 𝗽𝗿𝗶𝗲𝘀𝘁 𝗮𝘁 𝗹𝗲𝗮𝘀𝘁 𝗮𝗳𝘁𝗲𝗿 𝗣𝗼𝗽𝗲 𝗙𝗿𝗮𝗻𝗰𝗶𝘀' 𝘃𝗶𝘀𝗶𝘁 𝘁𝗼 𝗕𝗮𝗵𝗿𝗮𝗶𝗻?
മാർപാപ്പായുടെ ബഹ്റൈൻ സന്ദർശനം മലങ്കര സമൂഹത്തിന്റെ കാത്തിരിപ്പിന് ഫലമുണ്ടാകുമോ???

36 വർഷത്തോളമായുള്ള  ബഹ്റൈൻ മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ പ്രതീക്ഷയോടുള്ള കാത്തിരിപ്പും, പ്രാർത്ഥനയുമാണ് അവർക്കായി ഒരു ഇടയൻ (വൈദീകൻ).

ചരിത്ര രേഖകൾ പ്രകാരം 1986 ൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ്  ബഹ്റൈൻ സന്ദർശിക്കുകയും അന്നാണ് ഇവിടെ ഒരു മലങ്കര സുറിയാനി സമൂഹം രൂപപ്പെട്ടത് എന്നുമാണ് അറിവ് ഒരുപക്ഷേ അതിനു മുൻപും അനൗദ്യോഗികമായി ഒരു സമൂഹം അതിനു മുൻപേ ഉണ്ടായിരുന്നിരിയ്ക്കാം. നമ്മുടെ പ്രാർത്ഥനകളിൽ അവരെ ഓർക്കാം.  സ്വാഭാവികമായും ഇന്നത്തെ അത്ര വലിയ സമൂഹം ഒന്നും ആയിരുന്നില്ലായിരിക്കാം ആദ്യ കാലയളവുകൾ. പക്ഷേ 2000 നു ശേഷം അത്ര മോശമല്ലാത്ത ഒരു സമൂഹം ആയിട്ട് ബഹ്റൈനിലെ മലങ്കര സമൂഹം വളരാൻ തുടങ്ങി എന്ന യാഥാർത്ഥ്യം മനസിലാക്കേണ്ടിയിരിയ്ക്കുന്നു.

ബഥനി വൈദീകരുടെ തീഷ്ണമായ പ്രവർത്തനങ്ങൾ എന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നാനാമേഖലകളിലും ഉണ്ടായിട്ടുള്ളതിന്റെ തെളിവാണ് വന്ദ്യ ബഹു ഫാ. ജെറോം പീടികപറമ്പിൽ ഒ.ഐ.സി യുടെ ബഹ്റൈൻ സമൂഹത്തിലെ കർമ്മോജ്ജാലമായ ശുശ്രൂഷകൾ.  ബഹ്റൈനിലും ഖത്തറിലും ശുശ്രൂഷ ചെയ്യുവാൻ ഭാഗ്യസ്മരണീയനായ സിറിൽ മോർ ബസേലിയോസ് കാതോലിക്കബാവയാൽ അയക്കപ്പെട്ട ജെറോമച്ചൻ മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും ബഹ്റൈൻ മലങ്കര മക്കൾക്കൊപ്പം ശുശ്രൂഷ നടത്തി തുടങ്ങി.  തുടർന്ന് വന്ന വൈദീകർ 2010 മുതൽ  മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാമത്തെ വെള്ളിയാഴ്ചയും ബഹ്റൈനിൽ കടന്ന് പോയി ശുശ്രൂഷകൾ ചെയ്ത് വരുന്നു.

ബഹ്റൈനിലെ മലങ്കര കൂട്ടായ്മയുടെ വളർച്ചയിൽ അൽമായരുടെ തീക്ഷ്ണത വിസ്മരിക്കുവാൻ സാധിയ്ക്കുന്നതല്ല.  ചിലരുടെ വ്യക്തി താത്പര്യങ്ങൾക്ക്  പ്രചോദിതരാകാതെ,  മലങ്കര ആരാധനാക്രമത്തോടും പാരമ്പര്യത്തൊടും കൂറുള്ള, മലങ്കര റീത്തിന്റെ പാരമ്പര്യ തനിമയെ കാത്തുസൂക്ഷിക്കുവാനും തലമുറയ്ക്ക് കൈമാറുവാനും പ്രയത്നിച്ച എല്ലാവരേയും ടീം ഖോലോ ദ് മലങ്കര അഭിനന്ദിയ്ക്കുന്നു.  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പാരമ്പ്യമനുസരിച്ച് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാൽമാവിൻ്റെയും നാമത്തിൽ നിത്യ ജീവനിലേക്ക് പരിശുദ്ധ മാമോദീസ്സായുടെ റൂശ്മായാൽ മുദ്ര കുത്തപ്പെട്ട ബഹ്റൈനിലെ മലങ്കര കൂട്ടായ്മ  ഇതര കത്തോലിക്കാ റീത്തുകൾക്കൊപ്പം വളർന്നു വന്നത് അവർക്ക് സ്വന്തമായൊരു ഇടയൻ ഇല്ലാതെ ആണെന്നത് അവിശ്വസനീയവും, അനുകരണീയവും പ്രശംസനീയവുമാണ്.  

മതബോധന രംഗത്തും, ആരാധനാക്രമ പരിപാലനത്തിലും ഇത്രമാത്രം തീഷ്ണതയുള്ള ഒരു സമൂഹത്തിനു സ്വന്തമായി ഒരു ഇടയൻ, വൈദീകൻ ഇല്ലാതെ പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.  ഈ ദിവസങ്ങളിൽ അവിടെയ്ക്ക് കടന്ന് പോയ മലങ്കര സുറിയാനി സഭാധ്യക്ഷൻ അത്യഭിവന്ദ്യ മോറാൻ മോർ ബസ്സേലിയോസ് ക്ലീമ്മീസ് ബാവായെ സ്വീകരിയ്ക്കുവാൻ പോലും ഒരു വൈദീകൻ ഇല്ലാതെ പോയത് മലങ്കര സുറിയാനി കത്തോലിക്കരായ നമ്മളിൽ ആരെങ്കിലും തിരിച്ചറിഞ്ഞോ??? ബഹ്റൈനിൽ സുറിയാനി മലബാർ റീത്തിലെയ്ം പിന്നെ ലത്തീൻ റീത്തിലെയും അംഗങ്ങളാണ് മലയാളി കൂട്ടായ്മയിൽ മലങ്കര റീത്തിനെക്കാളും  അംഗസംഖ്യയിൽ കൂടുതൽ എന്നാണ് ടീം ഖോലോ ദ് മലങ്കര മനസിലാക്കുന്നത്; ഫ്രാൻസീസ് മാർപാപ്പയെ ഈ വിഷയം ധരിപ്പിയ്ക്കുവാൻ ആരെങ്കിലുമൊക്കെ ശ്രമിച്ചിരിയ്ക്കാം... ഇല്ലെങ്കിൽ മലങ്കര സഭ ഈ വിഷയത്തിൽ ശ്രദ്ധ കൊടുക്കുമെന്ന് പ്രതീീക്ഷിക്കുന്നു.

ടീം ഖോലോ ദ് മലങ്കര

പറയാതെ വയ്യ -
കത്തോലിക്കാ സഭ എന്നാൽ ലത്തീൻ റീത്ത് ആണെന്ന് ധരിച്ച്, പ്രവർത്തിയ്ക്കുന്നവർക്കിടയിൽ നിന്നും മലങ്കര ആരാധനാക്രമത്തെയും പാരമ്പര്യത്തെയും തനിമയിൽ പരികർമ്മം ചെയ്യപ്പെടണമെന്ന തീക്ഷണതയിൽ പരിശുദ്ധ റുഹായാൽ നയിക്കപ്പെടുന്ന ബഹ്‌റൈൻ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മയിലെ എല്ലാവർക്കും ടീം ഖോലോ ദ് മലങ്കരയുടെ പ്രാർത്ഥനാശംസകൾ.


മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്  എയർപോർട്ടിൽ സ്വീകരണം കൊടുത്തപ്പോൾ

മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.  www.malankaraview.com

Comments