ഭാഗം 4: ഏകത്വമല്ല, വൈവിധ്യത്തിലെ ഐക്യം
കത്തോലിക്കാ സഭയിലെ നോമ്പാചാരങ്ങളെ കുറിച്ചുള്ള നമ്മുടെ പഠന പരമ്പര ഇവിടെ സമാപിക്കുകയാണ്. കഴിഞ്ഞ ഭാഗങ്ങളിലൂടെ പൗരസ്ത്യ സഭകളുടെ തനിമയും അവകാശങ്ങളും ലത്തീൻ സഭയോടുള്ള എതിർപ്പല്ല, മറിച്ച് കത്തോലിക്കാ സഭയുടെ ആഗോള സ്വഭാവത്തിന്റെ കാതലാണെന്ന് നാം മനസ്സിലാക്കി. സഭയുടെ ഐക്യം എന്നാൽ എല്ലാവരും ഒരേ അച്ചിൽ വാർത്തതുപോലെ പ്രവർത്തിക്കുക എന്നതല്ല, മറിച്ച് വൈവിധ്യങ്ങൾക്കിടയിലും ക്രിസ്തുവിൽ ഒന്നായിരിക്കുക എന്നതാണ്.
As we conclude our series on Lenten traditions, we realize that the identity and rights of Eastern Churches are not opposition to the Latin Church, but the very essence of the Catholic Church's universality. Unity in the Church does not mean uniformity; it means being one in Christ despite our diverse traditions.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിച്ചത് പോലെ, കത്തോലിക്കാ സഭ രണ്ട് ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത് - ഒന്ന് പാശ്ചാത്യവും (ലത്തീൻ സഭ) മറ്റൊന്ന് പൗരസ്ത്യവും. ഇതിൽ ഒന്നിന് മറ്റൊന്നിനേക്കാൾ മേൽക്കോയ്മയുണ്ടെന്ന് വാദിക്കുന്നത് സഭയുടെ പൂർണ്ണതയെ നിഷേധിക്കുന്നതിന് തുല്യമാണ്. പൗരസ്ത്യ സഭകൾ ലത്തീൻ രീതികൾ സ്വീകരിക്കണമെന്ന് വാദിക്കുന്നത് വത്തിക്കാൻ രേഖകൾക്കും മാർപാപ്പമാരുടെ ആഗ്രഹത്തിനും വിരുദ്ധമാണ്.
As Pope St. John Paul II taught, the Catholic Church breathes with two lungs—one Western (Latin) and one Eastern. To claim that one is superior to the other is to deny the fullness of the Church. Arguing that Eastern Churches must adopt Latin customs contradicts Vatican decrees and the will of the Popes.
മാർപാപ്പ ലത്തീൻ സഭയുടെ തലവൻ (Patriarch) എന്ന നിലയിൽ നൽകുന്ന പല നിർദ്ദേശങ്ങളും പൗരസ്ത്യ സഭകൾക്ക് നേരിട്ട് ബാധകമല്ല എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന്, ലത്തീൻ സഭയിലെ വൈദിക ബ്രഹ്മചര്യം പൗരസ്ത്യ സഭകൾക്ക് നിർബന്ധമല്ല. ആരാധനാക്രമത്തിലെ മാറ്റങ്ങൾ തീരുമാനിക്കാനുള്ള സ്വയംഭരണാധികാരം ഓരോ സഭയുടെയും സിനഡുകൾക്കുണ്ട്. പൗരസ്ത്യർ തങ്ങളുടെ നോമ്പ് രീതികൾ മുറുകെ പിടിക്കുന്നത് ലത്തീൻ വിരുദ്ധതയല്ല, മറിച്ച് സഭയുടെ വൈവിധ്യം നിലനിർത്താനുള്ള അവകാശമാണ്.
In reality, many directives issued by the Pope as the Patriarch of the Latin Church do not directly apply to the Eastern Churches. For example, clerical celibacy, mandatory in the Latin Church, is not a rule for Eastern priesthood. Each Church's Synod has the autonomy to decide on its liturgical matters. Preserving Eastern Lenten traditions is not anti-Latin, but the exercise of a right to maintain the Church's diversity.
മറ്റൊരു പ്രധാന വസ്തുത, മാർപാപ്പ പദവി എന്നത് ലത്തീൻ സഭയുടെ മാത്രം കുത്തകയല്ല എന്നതാണ്. സഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമൻ മാർപാപ്പ ഉൾപ്പെടെ നിരവധി പൗരസ്ത്യർ സഭയെ നയിച്ചിട്ടുണ്ട്. സഭാനിയമമനുസരിച്ച് ഏതൊരു കത്തോലിക്കാ പുരുഷനും മാർപാപ്പയാകാൻ അർഹനാണ്. അതിനാൽ, നാളെയൊരിക്കൽ സിറോ മലങ്കര സഭയിൽ നിന്നോ സിറോ മലബാർ സഭയിൽ നിന്നോ ഒരു മാർപാപ്പ ഉണ്ടാവുക എന്നത് അസാധ്യമായ കാര്യമല്ല.
Another crucial fact is that the Papacy is not exclusive to the Latin Church. In the early centuries, many Easterners, including Pope Gregory III from Syria, led the Church. According to Canon Law, any Catholic man is eligible to be elected Pope. Therefore, it is not impossible that one day we may see a Pope from the Syro-Malankara or Syro-Malabar Church.
വിശുദ്ധ ബൈബിൾ ഓർമ്മിപ്പിക്കുന്നത് പോലെ: "ശരീരം ഒന്നാണെങ്കിലും അതിൽ പല അവയവങ്ങളുണ്ട്. അവയവങ്ങൾ പലതെങ്കിലും അവയെല്ലാം ചേർന്ന് ഒരേ ശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും" (1 കോറിന്തോസ് 12:12). നാം ഏത് റീത്തിൽ വിശ്വസിക്കുന്നവരായാലും ഒരേ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. ഈ നോമ്പ് കാലം നമ്മെ കൂടുതൽ വിശുദ്ധിയിലേക്കും സഭാപരമായ ഐക്യത്തിലേക്കും നയിക്കട്ടെ.
As the Holy Bible reminds us: "Just as a body, though one, has many parts, but all its many parts form one body, so it is with Christ" (1 Corinthians 12:12). Regardless of our Rite, we are all members of the one Body of Christ. May this Lenten season lead us to greater holiness and ecclesial unity.
Comments
Post a Comment